പെണ്‍ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ്‍ സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്




