Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘അൻവർ അതിരു കടന്നു, ഒരു പോക്കിരി രാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ല’; വിമർശവുമായി പി ശ്രീരാമകൃഷ്ണൻ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/09/2024 Kerala Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ സി.പി.എം നേതാവും മുൻ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ. അൻവർ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയവരുടെ കൂട്ടത്തിലൊരാളാണ് ഞാൻ. എന്നാലിപ്പോൾ അൻവർ അതിരു കടന്നുവെന്നും താൻ പ്രമാണിത്തമാണ് കാണിക്കുകന്നതെന്നുമാണ് ശ്രീരാമകൃഷ്ണന്റെ വിമർശം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

    ‘സർക്കാർ പരിശോധിച്ച് അറിയിക്കാം, നടപടിയെടുക്കാം എന്ന് പറഞ്ഞാൽ പോര, താൻ പറഞ്ഞ ഡെഡ്‌ലൈൻ പാലിക്കണം എന്ന ‘പോക്കിരിരാജ’ ശൈലി എടുക്കാവുന്ന പാർട്ടിയോ ഗവണ്മെന്റോ അല്ലെന്നുള്ള ബോധ്യം അൻവറിനുണ്ടാവേണ്ടതായിരുന്നു. തന്റെ വാദം സമർത്ഥിക്കാനായി കാടുകുലുക്കി കരിമ്പിൻ തോട്ടത്തിൽആന കയറിയ പോലെ പെരുമാറുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്. ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ലെന്ന് ഓർമിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

    അൻവർ അതിരു കടന്നു

    2016ൽ നിലമ്പൂരിൽ അൻവർ മത്സരിക്കുന്നത് ഉചിതമായിരിക്കും എന്ന് പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഞാൻ. അത് അൻവറിനോടുള്ള ആരാധന മൂത്ത് ആത്മനിഷ്ഠമായിരുന്ന ഒരാഗ്രഹം മാത്രമായിരുന്നില്ല, അൻവറിന്റെ രീതികളെ കുറിച്ചുള്ള നല്ല ബോധ്യം കൊണ്ടായിരുന്നു. ശരിയായാലും തെറ്റായാലും താനെടുക്കുന്ന നിലപാടുകളിൽ ഏതറ്റംവരേയും പോകുന്ന രീതി, സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തി നീങ്ങാനുള്ള കൗശലം, എല്ലാം ഉള്ളതുകൊണ്ടായിരുന്നു. ഇതെനിക്ക് മനസ്സിലായത് 2006ൽ നിലമ്പൂരിൽ മത്സരിക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവമായിരുന്നു.

    ഒരിക്കൽ രാത്രിയിൽ അന്ന് കോണ്ഗ്രസ്സിന്റെ ഭാഗമായിരുന്ന അൻവർ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എടവണ്ണ ഒതായിലുള്ള വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം എന്നോട് നിഷ്‌കരുണം പറഞ്ഞു, ‘നിലമ്പൂരില് ജയിച്ചേക്കുമെന്ന തരംഗമുണ്ടാക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡിവൈഎഫ്‌ഐക്കാർ ആവേശപൂർവം രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. കാരണം ആര്യാടൻ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ രീതികൾ പലപ്പോഴും നിങ്ങൾക്ക് മനസ്സിലാക്കാൻ പോലും പറ്റില്ല. വൻ ഭൂരിപക്ഷത്തിന് നിങ്ങൾ തോല്ക്കും’.

    എന്നിട്ട് നിലമ്പൂരിലെ ആര്യാടൻ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളുടെ കഥകൾ ഓരോന്നായി അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. കാര്യങ്ങൾ ഗ്രഹിക്കുമ്പോഴുള്ള സൂക്ഷ്മതയും ചടുലമായ വിലയിരുത്തലുകളും അദ്ദേഹത്തിന് നന്നായി വഴങ്ങുമെന്ന് എനിക്കപ്പോൾ ബോധ്യപ്പെട്ടു. കാര്യങ്ങൾ കൈകാര്യം (മാനിപ്പുലേററ്) ചെയ്യാനുള്ള ശേഷിയും ഉണ്ട് എന്നും ബോധ്യമായി. പത്ത് കൊല്ലങ്ങൾക്ക് ശേഷം 2016ൽ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ചർച്ച നടക്കുമ്പോൾ അദ്ദേഹവുമായി കാണുകയുണ്ടായി. ‘പാർട്ടി ചെയ്യേണ്ടത് ചെയ്തിരിക്കും നിങ്ങൾക്കെന്തുപറ്റും’ എന്ന് ഞാൻ ആരാഞ്ഞു. പാർട്ടി ചെയ്യേണ്ടത് ചെയ്താൽ ഞാൻ ജയിച്ചിരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്തു.

    എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. അദ്ദേഹത്തിന് ആശങ്കകളും പരാതികളും വിമർശനങ്ങളും ഉണ്ടാകും. എന്നാൽ ഒരു ഗവണ്മെന്റ് സംവിധാനം മുഴുവൻ അതിന്റെ പിന്നിൽ അണിനിരന്നുകൊള്ളണം എന്ന വാശി പ്രമാണിത്തമാണ്. ഇതെല്ലാം സ്വതന്ത്രന്മാർ ആവുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങളാണ് എന്ന് ഓർത്തോളണം. മലപ്പുറം ജില്ലയിൽ നിന്നുള്ള എംഎൽഎ ആയിട്ട് പത്ത് കൊല്ലം പ്രവർത്തിച്ച അനൂഭവം എനിക്കുണ്ട്. അന്നൊന്നും താൻ പറയുന്നത് നടന്നില്ലല്ലോ എന്ന് കരുതി ‘പോക്കിരിരാജ’യാവുന്ന പ്രകൃതം സ്വീകരിച്ചിട്ടില്ല. പാർട്ടി ചട്ടക്കൂടിൽ അകത്ത് നില്ക്കുന്നത് ഒരു ദൗർബല്യമായിട്ടല്ല സുരക്ഷിതമായിട്ടാണ് ഞങ്ങൾക്കെല്ലാം അനുഭവപ്പെട്ടത്. ഇവിടെ സ്ഥിതി മാറി.
    താൻ സ്വന്തമായി ചില കണ്ടെത്തലും നിരീക്ഷണങ്ങളുമായി വന്നിട്ടുണ്ട്, എല്ലാവരും അതംഗീകരിച്ച് അതിന്റെ പുറകിൽ അണിനിരക്കണം എന്നു പറയുമ്പോൾ അതിനർത്ഥം ലക്ഷക്കണക്കിന് പാർട്ടി അംഗങ്ങളേയും അനുഭാവികളേയും നയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം അസ്ഥാനത്താണ് എന്നാണ്.

    സ്വർണ്ണം കടത്തുമ്പോൾ പിടിക്കേണ്ട ചുമതലയുള്ള കസ്റ്റംസ്‌കാർക്ക് പകരം പൊലീസ് എന്തിനിടപെടുന്നു എന്ന ചോദ്യം കൊള്ളമുതൽ കൊണ്ട് ഓടുന്ന കള്ളനെ പിടിക്കേണ്ടത് ഞാനോ നീയോ എന്ന് തർക്കിക്കുന്നത് പോലെ വിഡ്ഢിത്തം നിറഞ്ഞതാണ്. ഒരു പൊലീസുദ്യോഗസ്ഥനെ മാറ്റിയാൽ തന്റെ യുദ്ധം ജയിച്ചു എന്ന മട്ടിലുള്ള കാടിളക്കൽ അപക്വവും വെല്ലുവിളിയുമാണ്.

    സർക്കാർ പരിശോധിച്ച് അറിയിക്കാം, നടപടിയെടുക്കാം എന്ന് പറഞ്ഞാൽ പോര, താൻപറഞ്ഞ ഡെഡ്‌ലൈൻ പാലിക്കണം എന്ന ‘പോക്കിരിരാജ’ ശൈലി എടുക്കാവുന്ന പാർട്ടിയോ ഗവണ്മെന്റോ അല്ലെന്നുള്ള ബോധ്യം അൻവറിനുണ്ടാവേണ്ടതായിരുന്നു. തന്റെ വാദം സമർത്ഥിക്കാനായി കാടുകുലുക്കി കരിമ്പിന് തോട്ടത്തിൽ ആന കയറിയ പോലെ പെരുമാറുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്. കോടൂരിലും കോട്ടയ്ക്കലിലുമായി കഴിഞ്ഞ ആറു പതിറ്റാണ്ടായി മുസ്ലിം സമൂഹവുമായി ഏറ്റവും അടുത്തിടപഴകികൊണ്ടിരിക്കുന്ന സഖാവ് ഇ എൻ മോഹന്ദാസിനെ ആർഎസ്എസുകാരനെന്ന് ആക്ഷേപിച്ചത് ഏത് യുക്തിയിലാണ്.

    സിപിഎം ജില്ലാ സെക്രട്ടറിയെ രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞാൽ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് അൻവർ ഓർക്കണമായിരുന്നു. വ്യക്തിവൈരാഗ്യം കൊണ്ട് ആളിക്കത്തിക്കുന്ന മൂശയിൽ നിന്ന് ഒന്നും വാർത്തെടുക്കാനാവില്ലെന്ന് കേരളം എത്രയോ തവണ കണ്ടതാണ്. ഒരു രാഷ്ട്രീയ പ്രശ്‌നം വളർന്ന് വരണമെങ്കിൽ അതിനുവേണ്ട സാഹചര്യങ്ങൾ ഒരുങ്ങണം. അതൊന്നുമില്ലാതെ സ്വന്തം ബോധ്യത്തിൽ നിന്ന് അൻവർ നടത്തുന്ന ഇത്തരം വേഷങ്ങൾ ചരിത്രത്തിൽ ഒഴുകി പോകുന്ന എത്രയോ പ്രളയങ്ങൾക്ക് സമാനമായി ഒഴുകിയൊലിച്ച് തീരും.

    നിലമ്പൂരിന്റെ ചരിത്രം ഒന്ന് വേറെയാണ്. സഖാവ് കുഞ്ഞാലിയുടെ രണസ്മരണ ഇരമ്പുന്ന നാട്. എല്ലാ പ്രമാണത്തേയും മറികടന്ന് മുന്നേറിയ, തോട്ടം തൊഴിലാളികളുടെ അഭിമാന സംരക്ഷണത്തിനായി മലമടക്കുകളിലെ പോരാട്ടത്തിൽ ജീവൻ ബലിയര്പ്പിച്ച സഖാവിന്റെ ചരിത്രം പുകയുന്ന നാട്. താൻ പ്രമാണിത്തങ്ങളിൽ വീഴുകയില്ല. ചവിട്ടി മെതിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുക. വിനയപൂർവം പറയുന്നു, ‘ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ല’.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post p sreeramakrishnan PV ANVAR
    Latest News
    ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    05/07/2025
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version