പയ്യന്നൂര്‍ – ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബോളിവുഡ് സിനിമാറ്റോഗ്രാഫര്‍ കെ. യു. മോഹനന്‍ ഉദ്ഘാടനം ചെയ്യും. മെയ് ഏഴു മുതല്‍ പത്തുവരെ പയ്യന്നൂരിലാണ് ചലച്ചിത്രോത്സവം.
പയ്യന്നൂര്‍ സ്വദേശിയായ കെ. യു. മോഹനന്‍, ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ സിനിമാറ്റോഗ്രാഫറാണ്. മണികൗളിനെ പോലെ ഇന്ത്യന്‍ നവതരംഗ സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ സംവിധായകര്‍ക്കൊപ്പം ചലച്ചിത്രജീവിതമാരംഭിച്ച മോഹനന്‍ പില്‍ക്കാ ലത്ത് ഇന്ത്യയിലെ മുന്‍നിര ചലച്ചിത്രതാരങ്ങളുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സിനിമാറ്റോഗ്രാഫറാവുന്നുണ്ട്. ഇന്ന് ബോളിവുഡ്ഡിലെ ഏറ്റവും പ്രതിഭാധനനായ സിനിമാറ്റോഗ്രാഫറായി മാറിയ മോഹനന്‍ പയ്യന്നൂരിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെയാണ് നല്ല സിനിമകളിലേക്കും അതുവഴി പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തി ലേക്കും എത്തുന്നത്. മലയാളത്തിലും ശ്രദ്ധേയമായ ഏതാനും സിനിമകള്‍ക്ക് മോഹനന്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
ഓപ്പണ്‍ ഫ്രെയിമിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമീപകാലങ്ങളില്‍ ലോക സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ ഇരുപതോളം സിനിമകള്‍ മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കും. ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണിവരെയായി അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ നിന്ന് അഞ്ചു സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഷെറിയും ദീപേഷും ചേര്‍ന്ന് സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍, കെ സി കൃഷ്ണന്‍ എന്നിവര്‍ മുഖ്യവേഷം ചെയ്ത അവനോവിലോന, ഷെരീഫ് ഈസ സംവിധാനം ചെയ്ത് ഇര്‍ഷാദ്, അഭിജ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായ ആ ണ്ടാള്‍, പ്രതാപ് ജോസഫിന്റെ പുതിയ സിനിമയായ മാവോയിസ്റ്റ്, ഐ. എഫ്. എഫ് .കെ. യില്‍ ശ്രദ്ധേയമായ പ്രശാന്ത് വിജയ് സംവി ധാനം ചെയ്ത ദായം, അര്‍ജുന്‍ കെ സംവിധാനം ചെയ്ത വി മോചന സംഭാഷണങ്ങള്‍ എന്നീ സിനിമകളാണ് സമകാലിക മലയാള സിനിമവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. എല്ലാ സിനിമകളുടെയും അഭിനേതാക്കളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും എത്തിച്ചേരും. ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി പതിനഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സിനിമയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഓപ്പണ്‍ ഫോറം, സംവിധായകരുമായുള്ള മുഖാമുഖം എന്നിവയും എല്ലാ ദിവസവും ഉണ്ടാകും. ഫെസ്റ്റിവലില്‍ ഡെലിഗേറ്റ് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓപ്പണ്‍ ഫ്രെയിമിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group