പെരുമ്പാവൂർ – റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പേരുശേരി സ്വദേശി ആതിരയുടെ മകൻ അവ്യുക്താണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം. മുത്തശ്ശിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group