കൊല്ലം – കേരളം നടുങ്ങിയ ഡോ.വന്ദനയുടെ കൊലപാതകത്തിന് ഇന്നേക്ക് ഒരു വര്‍ഷം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി ജി. സന്ദീപാണ് പ്രകോപനമൊന്നുമില്ലാതെ കൊലക്കത്തിക്ക് ഇരയാക്കിയത്. കേസിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. കേസ്ിലെ പ്രതി സന്ദീപ് ജാമ്യം കിട്ടാതെ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.
പരിക്കുകളുമായി വൈദ്യ പരിശോധനയ്ക്കായി പോലീസുകാര്‍ ജി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവില്‍ മരുന്ന് പുരട്ടി കെട്ടാന്‍ ഡോ.വന്ദനാ ദാസ് ശ്രമിച്ചപ്പോള്‍ പെട്ടെന്ന് സന്ദീപിന്റെ സ്വഭാവം മാറുകയായിരുന്നു. പോലീസുകാരും സഹപ്രവര്‍ത്തകരും നോക്കിനില്‍ക്കെ ഡോ.വന്ദനയുടെ ശരീരത്തിലേക്ക് സന്ദീപ് ആശുപത്രി ടേബിളിലുണ്ടായിരുന്ന കത്രിക കുത്തിയിറക്കി. വന്ദനയുടെ ജീവനു വേണ്ടി കേരളം മനമുരുകി പ്രാര്‍ത്ഥിച്ച നിമിഷങ്ങളാണ് പിന്നീട് കണ്ടത്. കാത്തിരിപ്പ് വിഫലമെന്ന വാര്‍ത്ത മരവിപ്പോടെയാണ് മലയാളികള്‍ കേട്ടത്.
കൊല്ലം അസീസിയ മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് എം ബി ബി എസ് കഴിഞ്ഞ് ഇന്റേണ്‍ഷിപ്പിനാണ് വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. കൊടുംക്രൂരതയ്ക്ക് ഒരാണ്ട് തികയുമ്പോള്‍ കേസിന്റെ വിചാരണ നടപടികള്‍ കൊല്ലം കോടതിയില്‍ തുടങ്ങി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി കെട്ടിടം ഉയര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group