Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 15
    Breaking:
    • ലോകകപ്പിന് യോഗ്യത നേടിയ സൗദി ദേശീയ ടീമിലെ ഓരോ കളിക്കാരനും വൻ തുക പാരിതോഷികം
    • ഹമാസ് നടത്തിയ വധശിക്ഷകള്‍ ഹീനമായ കുറ്റകൃത്യമെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി
    • ഹമാസ് എത്രയും വേഗം ആയുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    • സൗദിയിൽ നികുതി ഭാരം വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി അല്‍ജദ്ആന്‍
    • നിയമ ലംഘനം; സൗദിയില്‍ വിമാന കമ്പനികള്‍ക്ക് 48 ലക്ഷം റിയാല്‍ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഓണം ഖാദി മേള; വിവിധ സംസ്ഥാനങ്ങളിലെ തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ഇളവുകളോടെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/08/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

    മിഠായി തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തില്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണം ഖാദി മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ഇളവുകളോടെയും ക്രെഡിറ്റ് കാര്‍ഡ് സൗകര്യത്തിലും മേളയില്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പലിശരഹിത ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും മേളയില്‍ ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    16 ഇനങ്ങള്‍ അടങ്ങിയ ‘സ്വദേശി സ്വാദ്’ ഓണക്കിറ്റിന്റെ ആദ്യ വില്‍പ്പനയും മേളയില്‍ നടന്നു. വനിതകള്‍ക്കായി വിലക്കുറവില്‍ ‘ഖാദി നയന’ ചുരിദാര്‍ ബ്രാന്‍ഡിനൊപ്പം കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍, ദോത്തികള്‍, ഷര്‍ട്ട് പീസ്, കിടക്കകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ഗ്രോസറി ഉല്‍പന്നങ്ങള്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, പലചരക്ക് വിഭവങ്ങള്‍ തുടങ്ങി ആയിരത്തിലധികം ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ലതര്‍ ഉല്‍പന്നങ്ങള്‍, ചെരിപ്പുകള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ 10 ശതമാനം വിലക്കുറവില്‍ ലഭിക്കും. രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനം. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സര്‍വോദയ സംഘം സെക്രട്ടറി എം കെ ശ്യാമപ്രസാദ്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ജയശ്രീ, കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, സര്‍വോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരന്‍, ആര്‍ട്ടിസ്റ്റ് വി പി അനുപമ, ഖാദി ഗ്രാമോദ്യോഗ് എംബോറിയം മാനേജര്‍ ടി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Government Kerala government khadi khadi mela onam
    Latest News
    ലോകകപ്പിന് യോഗ്യത നേടിയ സൗദി ദേശീയ ടീമിലെ ഓരോ കളിക്കാരനും വൻ തുക പാരിതോഷികം
    15/10/2025
    ഹമാസ് നടത്തിയ വധശിക്ഷകള്‍ ഹീനമായ കുറ്റകൃത്യമെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി
    15/10/2025
    ഹമാസ് എത്രയും വേഗം ആയുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    15/10/2025
    സൗദിയിൽ നികുതി ഭാരം വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി അല്‍ജദ്ആന്‍
    15/10/2025
    നിയമ ലംഘനം; സൗദിയില്‍ വിമാന കമ്പനികള്‍ക്ക് 48 ലക്ഷം റിയാല്‍ പിഴ
    15/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version