പത്തനംതിട്ട– അല്‍ഷിമേഴ്‌സ് രോഗബാധയുള്ള വി. ശശിദരനെ (59) ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ശശിധരന്‍ പിള്ളയുടെ ഭാര്യ പത്തനംതിട്ട കൊടുമന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. ശശിധരനെ മര്‍ദിച്ച് വലിച്ചിഴച്ച് കൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പോലീസ് സി.സി.ടി.വിയില്‍ നിന്ന് ശേഖരിച്ചു.
മുന്‍ ബി.എസ്.എഫ് ജവാനായ ശശിധരനെ ഹോം നഴ്‌സ് നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശശിധരന്‍പിള്ള വീണ് പരുക്കേറ്റ് എന്നാണ് ഇയാള്‍ ബന്ധുക്കളെ അറിയിച്ചത്. അഞ്ച് വര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗിയായ ശശിധരന്‍ പിള്ളയെ പരിചരിക്കുന്നതിനായി അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്‌സിനെ വെച്ചത്. മര്‍ദനമേറ്റ ശശിധരന്‍പിള്ള ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.