Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    • ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിച്ചു
    • പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ കബീർ കൊണ്ടോട്ടി നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യുഡിഎഫിനൊപ്പം, മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ’; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പി വി അൻവർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: ജനകീയ വിഷയങ്ങളിൽ യുഡിഎഫിനൊപ്പമെന്ന് പി വി അൻവർ എംഎൽഎ. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ. മലയോര മേഖലയുടെ പ്രശ്‌നങ്ങൾ യുഡിഎഫ് ഏറ്റെടുക്കണമെന്നും പി വി അൻവ‌ർ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു.

    സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്നും പി വി അൻവർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.

    മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അതിനാലാണ് ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായി മാറും. ഇത് അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ്. ഈ നിയമത്തിനെതിരെ ശക്തമായ സമരം നടത്തും. ഇത് മൂടിവയ്ക്കപ്പെട്ട ഭേദഗതിയാണ്. വനം മന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ടാണ്. മന്ത്രിയെ മാറ്റിയാൽ വന ഭേദഗതി നിയമം പാസാക്കാനാകില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാത്തത്’ -പി വി അൻവർ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി വി അൻവർ പാണക്കാട് സാദിഖലി തങ്ങളെ കാണും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026
    ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    26/03/2026
    ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിച്ചു
    26/03/2026
    പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ കബീർ കൊണ്ടോട്ടി നിര്യാതനായി
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.