ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിയ്യതി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
സി.പി.എമ്മിനോട് തെറ്റി പി വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ രണ്ട് ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ അഞ്ചാണ്.
വോട്ടെടുപ്പിന് ഇനി 25 ദിവസം മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങൾ പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group