നിലമ്പൂർ : ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന്റെ ജേഷ്ഠ സഹോദരൻ നെടുങ്ങാടൻ മുഹമ്മദ് (കുഞ്ഞാപ്പ) നിര്യാതനായി. എഴുപത്തഞ്ച് വയസായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റും പൊന്നാങ്കല്ല് മഹല്ല് പ്രസിഡൻ്റുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: സലാഹുദ്ധീൻ, ബഷാർ, ജാഷിർ, ജംഷി, ജാഷിബ്, ഷഹല, ജൽന, അഫ്‍സിന.
സഹോദരങ്ങൾ, മജീദ്, ഹുസൈൻ, ആയിഷ മറിയുമ്മ. ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10-30 ന് ചുള്ളിയോട് പൊന്നാങ്കല്ല് ജുമാമസ്ജിദിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group