തിരൂരങ്ങാടി: കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൂരിയാടിന് സമീപം തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ മണ്ണിടിച്ചിൽ.
ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ടു കാറുകളുടെ മേലേക്കാണ് മണ്ണ് ഇടിഞ്ഞത്. സർവീസ് റോഡ് ആറുവരിപ്പാതയിലേക്ക് ഇടിഞ്ഞതിനെ തുടർന്ന് പുതിയ പാതയുടെ ഒരു ഭാഗം കൂടി താഴേക്ക് പതിച്ചു.
അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു. എന്നാൽ, ആളപായം സംഭവിച്ചിട്ടില്ല.
മണ്ണിടിച്ചിലിനെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group