Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    താമരശ്ശേരിയിലെ നഗ്നപൂജ; തട്ടിപ്പ് തുറന്നു പറഞ്ഞ്, പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Lavc57.107.100
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്‌നപൂജ നടത്താൻ നിർബന്ധിച്ച സംഭവത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി. കേസിൽ അറസ്റ്റിലായ ഭർത്താവും പൂജക്കെത്തിയ പ്രകാശനും പുറത്ത് ഇറങ്ങിയാൽ തന്നെ ഉപദ്രവിക്കുമെന്ന് പേടിയുണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്നുമാണ് യുവതി പറയുന്നത്.

    നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വന്നത്തോടെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭർതൃസുഹൃത്തായ പ്രകാശനാണ് ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി പ്രതികരിച്ചു. നഗ്‌നപൂജ നടത്തിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മുമ്പ് പലയിടത്തും ഇത്തരത്തിൽ താൻ പൂജ നടത്തിയെന്നുമാണ് ഇയാൾ പറഞ്ഞതെന്നും യുവതി പറഞ്ഞു.

    കുടുംബത്തിൽ പ്രശ്‌നങ്ങളെന്ന് പറഞ്ഞാണ് ഭർത്താവ് പ്രകാശനെ കൂട്ടിക്കൊണ്ടുവന്നത്. സ്വാമിയാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രകാശൻ പുട്ടുണ്ടാക്കുന്ന കുടത്തിൽ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താൻ പൊടി കലക്കുന്നത് താൻ കണ്ടതാണ്. അത് ദേഹത്ത് കയറിയ ബാധയുടെ രക്തമാണെന്ന് പറഞ്ഞു. അതിന്റെ ശക്തി കൊണ്ടാണ് ഭർത്താവുമായുള്ള സംഘർഷമെന്നും പൂജാരി അവകാശപ്പെട്ടു.

    എന്നാൽ, വീട്ടിലെ കലഹത്തിന് കാരണം അതല്ല. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായെന്നും താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി പ്രതികരിച്ചു. ശേഷം പ്രകാശൻ പോയ ഉടനെ ഞാൻ വിവരം ഉമ്മയെ അറിയിച്ചു. പ്രകാശൻ രാത്രി വീണ്ടും വന്ന് നഗ്നപൂജ ചെയ്താൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞ് പൂജയ്ക്കായി ആവശ്യപ്പെട്ടെന്നും യുവതി വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ പ്രകാശ(46)നും അടിവാരം വാഴയിൽ വി ഷമീ(34)റും റിമാൻഡിലാണിപ്പോൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    lady says naked pooja police protection thamarassery
    Latest News
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025
    ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    17/06/2025
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025
    ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version