കോഴിക്കോട്– മലപ്പുറം, തിരൂര്‍, താനാളൂര്‍ സ്വദേശി മുനീര്‍ മാടമ്പാട്ടിനെ കോഴിക്കോട്, കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഡയരക്ടറായി നിയമിച്ചു. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ഡയരക്ടറായിരുന്ന സി വി രവീന്ദ്രന് വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 1996 ല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സേവനം ആരംഭിച്ച മുനീര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബൈ, മംഗളൂരു, അഗര്‍ത്തല, നാഗ്പൂര്‍ വിമാനത്താവളങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2014 ലാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ചുമതലയേറ്റത്. കോഴിക്കോട് വിമാനത്താവളത്തിന്റെ വിവിധ വികസന കാര്യങ്ങളില്‍ പ്രത്യേകം താല്പര്യമെടുത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ പ്രവര്‍ത്തന മികവ് കൂടിയുണ്ട് മുനീറിന്. തിരൂര്‍ എം ഇ എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ഷാലിമയാണ് ഭാര്യ