Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    • റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മരണം വരെ സമരം, മുനമ്പത്ത് പന്തം കൊളുത്തി പ്രതിഷേധം; സർക്കാർ തീരുമാനം സ്വാഗതംചെയ്ത് വഖഫ് സംരക്ഷണ സമിതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സമരക്കാരുമായി നാളെ മുഖ്യമന്ത്രി ചർച്ച നടത്തും

    കൊച്ചി: മുനമ്പം ഭൂ പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം. സർക്കാർ നിരാശപ്പെടുത്തിയെന്നും വൈകിയ വേളയിൽ ജുഡീഷ്യൽ കമ്മിഷന്റെ ആവശ്യമില്ലെന്നുമാണ് സമരക്കാർ പറയുന്നത്.

    സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നും മരണം വരെ സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു. പണംകൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കുന്നത് അംഗീകരിക്കാനാകില്ല. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും എന്ത് ജീവിതമാണ് സർക്കാർ നൽകിയതെന്നും സമരക്കാർ ചോദിച്ചു. കിടക്കാൻ മണ്ണില്ല. ഒരു തുണ്ട് മണ്ണിന് വേണ്ടിയാണ് തങ്ങളുടെ സമരം. മൂന്ന് വർഷമായി സമരമുഖത്തുണ്ട്. ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമരസമിതി തീരുമാനത്തെ തുടർന്ന് മുഖ്യമന്ത്രി നാളെ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലിന് ഓൺലൈനിലായിരിക്കും ചർച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

    മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിതല യോഗത്തിലാണ് മുനമ്പം വിഷയം പരിശോധിക്കാൻ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായി ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചത്. ഒരാളെയും കുടിയിറക്കാതെ, വഖഫ് ബോർഡ് നോട്ടീസ് ലഭിച്ചവർക്ക് അടക്കം നിയമപരമായ സംരക്ഷണം ഉറപ്പാക്കി മൂന്ന് മാസത്തിനകം റിപോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടത്.

    എന്നാൽ, പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശം. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

    അതേസമയം, മുനമ്പം ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടിയെ വഖഫ് സംരക്ഷണ സമിതി സ്വാഗതം ചെയ്തു. നിലവിലെ പ്രശ്‌നം പരിഹരിക്കാൻ മാത്രം സർക്കാർ എടുത്ത തീരുമാനമാണിത്. ഇത് വഖഫ് ഭൂമിയാണ്. ആരാണോ അതിന്റെ യഥാർത്ഥ അവകാശികൾ, അവർക്ക് ഭൂമി തിരിച്ചു കിട്ടണമെന്നും വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Judicial Commission Munambam issue Protest samara samithi
    Latest News
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025
    ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    18/05/2025
    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.