തിരുവന്തപുരം– മരണവീട്ടില്‍ വെച്ച് പത്തുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അറുപത്തിനാല് വര്‍ഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി. കുട്ടിയുടെ ബന്ധു കൂടിയായ സുരേഷിനെതിരെ(45) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖയാണ് വിധി പ്രസ്താവിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
2019 സെപ്തംബര്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മരണപ്പെട്ട ദിവസം മൃതദേഹം സംസ്‌കരിച്ച ശേഷം വീടിന്റെ മുകള്‍ഭാഗത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം കുട്ടി അമ്മൂമയോട് പ്രതി തന്നെ കെട്ടിപ്പിടിച്ചെന്ന് പറയുകയും പ്രതിയെ അവിടെ വെച്ച് മര്‍ദിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് കുട്ടി പീഡനത്തെക്കുറിച്ച് പുറത്ത് പറയുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍, അഡ്വ. നിവ്യ റോബിന്‍ എന്നിവര്‍ ഹാജറായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകളും നാല് തൊണ്ടി മുതലും കോടതിയില്‍ ഹാജറാക്കി. വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ടി. ഗിരിലാല്‍, ആര്‍ പ്രകാശ് എന്നിവരാണ് കേസന്യേഷണം നടത്തിയത്. കുട്ടിയുടെ അമ്മയെ കോടതി വിസ്തരിച്ചതിന് ശേഷമം എന്റെ മോളെ നീ തൊടുവോയെന്ന് ചോദിച്ച് പ്രതിയെ അമ്മ മൊബൈലു കൊണ്ട് അടിക്കുകയായിരുന്നു.