കോഴിക്കോട്– കോഴിക്കോട് രാമല്ലൂരിൽ ആറ് വയസുകാരനായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയ സമയത്താണ് സംഭവം.
മകനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം അനു തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് നന്ദഹർഷിൻ. അമ്മയെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



