കാസർകോട്: കാസർകോട് പൊവ്വലിൽ ഉമ്മയെ മകൻ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വാൽ ബെഞ്ച് കോർട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നബീസയുടെ മകൻ നാസറി(41)നെ ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
ആക്രമണം തടയാനുള്ള ശ്രമത്തിനിടെ തലയ്ക്ക് പരുക്കേറ്റ സഹോദരൻ മജീദിനെ ചെങ്കളയിലെ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. നാസർ മാനസിക പ്രശ്നമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group