കോട്ടയം- ഏറ്റുമാനൂരില്‍ അമ്മ മക്കളേയും കൊണ്ട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളാണ് അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളെയും കൊണ്ട് പുഴയില്‍ ചാടി മരിച്ചത്. പുഴയിലേക്ക് ചാടുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഇവരെ കരക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്ന ഇവര്‍ മരണപ്പെടുകയായിരുന്നു. മുത്തോലി പഞ്ചായത്തിലെ മുന്‍പ്രസിഡന്റാണ് ജിസ്‌മോള്‍.
അര്‍ബുദ രോഗിയായ അമ്മയെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയല്‍ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സ്‌കൂട്ടറില്‍ പുഴക്കരയില്‍ എത്തിയാണ് ആത്മഹത്യ ചെയ്തത്. ആഴമുള്ള സ്ഥലമായതിനാല്‍ കരക്കെത്തിക്കുന്ന സമയത്ത് തന്നെ മൂന്ന് പേരും ഗുരുതരാവസ്ഥയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്യേഷണം ആരംഭിച്ചു.