കല്‍പ്പറ്റ – ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്നും ഇതിന് ഇരയായവരെ ചേര്‍ത്തു പിടിക്കുമെന്നും നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍. ഇരയായവരുടെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേന 3 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും സൈനിക വേഷത്തില്‍ മുണ്ടെക്കൈ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നത്. സൈന്യം ഇവിടെ ബെയ്ലി പാലം നിര്‍മ്മിച്ചത് തന്നെ വലിയ അദ്ഭുതമാണ്. ആദ്യം ഘട്ടം മുന്ന് കോടി നല്‍കിയ ശേഷം സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും വിശ്വശാന്ചി ഫൗണ്ടേഷന്‍ ഏറ്റെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group