കൊല്ലം: പൂയപ്പള്ളിയിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഷെബിൻഷാ കൊട്ടാരക്കര ബോയ്സ് സ്കൂളിലെയും ദേവനന്ദ ഓടനാവട്ടം കെ.ആർ.ജി.പി.എം സ്കൂളിലെയും പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് ഇരുവരെയും ഇന്ന് തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൂയപ്പള്ളി പോലീസ് പറഞ്ഞു.