തിരുവനന്തപുരം – മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയുള്ള സന്ദർശനം നിഷേധിച്ചതിന്റെ അറിയിപ്പ് സംസ്ഥാന സർക്കാറിന് ലഭിച്ചു.
ഒക്ടോബർ 16 മുതൽ നവംബർ 9 വരെയായിരുന്നു ഗൾഫ് സന്ദർശനം നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ 16ന് ബഹ്റൈനും അടുത്തടുത്തുള്ള ദിവസങ്ങളിൽ സൗദിയിലെ ദമാം ദമാം ജിദ്ദ, റിയാദ് എന്നിങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്.
ഒക്ടോബർ 24,25 ദിവസങ്ങളിൽ മസ്കത്ത്, സലാല എന്നിവിടങ്ങളിലെ പരിപാടിയിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. ശേഷം ഖത്തർ, കുവൈത്ത് എന്ന രാജ്യങ്ങൾ സന്ദർശിച്ച ശേഷം അവസാന ദിവസം അബൂദാബി സന്ദർശനവും നിശ്ചയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group