തിരുവനന്തപുരം– ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളചലച്ചിത്രം ആടുജീവിതം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രശസ്തനായ നടൻ പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ നൽകിയ പ്രകടനം മികച്ചതായിരുന്നുവെന്നും, ഷാരൂഖ് ഖാനെ താനെല്ലാം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മികച്ച നടനായി പൃഥ്വിരാജ് തിരഞ്ഞെടുക്കപ്പെട്ടിരിക്കേണ്ടതായിരുന്നു എന്നുമാണ് ശിവൻകുട്ടിയുടെ നിലപാട്.
തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച മന്ത്രി, ആടുജീവിതം പോലൊരു ഗൗരവമുള്ള സിനിമയെ അവഗണിച്ചത് അത്യന്തം അപകർഷകരമാണെന്ന് വ്യക്തമാക്കി. മാത്രമല്ല, കേരള സ്റ്റോറിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിരിക്കുന്നതിലും അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കേരള സ്റ്റോറിപോലുള്ള വിവാദപരമായ സിനിമക്ക് പുരസ്‌കാരങ്ങൾ നൽകുന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണെന്നുമാണ് ശിവൻകുട്ടു ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിച്ച ചോദ്യം