Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ ജമാൽ നിര്യാതനായി
    • ഹമാസുമായുള്ള ചർച്ചയ്ക്കിടെയും ഇസ്രായിൽ ബോംബിങ്; ഗാസയിൽ 97 മരണം
    • അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    • ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    • വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മനുഷ്യർ ഇത്ര ചെറുതായിപ്പോകുമോ? രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റം ജനം അളക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌03/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: പാലക്കാട്ടെ കല്ല്യാണ വീട്ടിലെ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന്റെ നടപടിയെ അഭിനന്ദിച്ച മന്ത്രി എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും സ്‌പോൺസറുടെയും പെരുമാറ്റം ജനം അളക്കുമെന്നും പറഞ്ഞു.

    പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നതുകൊണ്ട് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോയെന്നും മന്ത്രി ചോദിച്ചു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാ കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കൽപ്പിക്കാത്ത പെരുമാറ്റമാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും അദ്ദേഹത്തിന്റെ സ്‌പോൺസർ വടകര എം.പി ഷാഫി പറമ്പിലിന്റെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി ഫേസ്ബുക്കിൽ വിമർശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോയെന്ന് ചോദിച്ച മന്ത്രി, എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്‌കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടുമെന്നും ഇടത് സ്ഥാനാർത്ഥി ഡോ. സരിൻ ഹസ്തദാനത്തിന് കൈ നീട്ടിയപ്പോൾ മുഖം തിരിച്ച ഇരുവരുടെയും നടപടിയെ വിമർശിച്ച് വ്യക്തമാക്കി.

    പാലക്കാട്ടെ ഒരു ബി.ജെ.പി നേതാവിന്റെ മകളുടെ കല്യാണത്തിലാണ് ഇന്ന് സംഭവമുണ്ടായത്. ഇരു മുന്നണിയുടെയും സ്ഥാനാർത്ഥികൾ പരസ്പരം കണ്ടപ്പോൾ ഡോ. സരിൻ കോൺഗ്രസിലെ ഇരു നേതാക്കൾക്കും നേരെ ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ രാഷ്ട്രീയ പിണക്കം കാരണം ഇരുവരും കൈ നൽകാതെ അവഗണിക്കുകയായിരുന്നു. തുടർന്ന് മൂന്ന് നേതാക്കളും മാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി.

    മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

    മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

    എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്‌കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്‌പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

    പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.

    എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല.

    ശ്രീ. വി കെ ശ്രീകണ്ഠനോട് 2019-ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

    എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെയും സ്‌പോൺസറുടെയും പെരുമാറ്റം ജനം അളക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr. sarin handshak controversy mb rajesh Palakkad Rahul Mankootathil Shafi Parambil
    Latest News
    പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ ജമാൽ നിര്യാതനായി
    18/05/2025
    ഹമാസുമായുള്ള ചർച്ചയ്ക്കിടെയും ഇസ്രായിൽ ബോംബിങ്; ഗാസയിൽ 97 മരണം
    18/05/2025
    അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    18/05/2025
    ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    18/05/2025
    വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.