Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    • ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    • സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    • ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    • റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വാസന്തിക്ക് എന്തിനാ ആയിരം പാട്ട്, മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിന്‍തോട്ടം…” അതൊന്ന് പോരേ

    രവി മേനോൻBy രവി മേനോൻ13/10/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇന്ന് അന്തരിച്ച ഗായികയും നടിയുമായ മച്ചാട്ട് വാസന്തിയെ പറ്റി രവി മേനോൻ എഴുതിയത്

    മച്ചാട്ട് വാസന്തി. സുശീലമാരും ജാനകിമാരും ചിത്രമാരും സുജാതമാരും പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന സിനിമാചക്രവാളത്തില്‍, ഒരു കൊച്ചു താരമായി ഉദിച്ചുയരുകയും ഞൊടിയിടയില്‍ മറവിയുടെ തിരശീലക്കപ്പുറത്ത് മറയുകയും ചെയ്ത മച്ചാട്ട് വാസന്തി എന്ന ആ ഗായികയെ നാം ഓര്‍ക്കുന്നത് യേശുദാസിനൊപ്പം അവര്‍ പാടിയ ഒരേയൊരു ഗാനത്തിന്റെ പേരിലാണ്: ഓളവും തീരവും എന്ന ചിത്രത്തിലെ മണിമാരൻ തന്നത് പണമല്ല, പൊന്നല്ല, മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം…. എന്ന ഒരൊറ്റ പാട്ട്. വാസന്തിക്ക് പക്ഷെ മരിക്കുന്നത് വരെ ദുഖമുണ്ടായിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പലരും എന്നോട് ചോദിച്ചിട്ടുണ്ട് — വാസന്തിയ്ക്ക് എന്തിനാ ആയിരം പാട്ട്? ഈ ഒരു പാട്ട് പോരേ എന്ന്. ഒരു കണക്കിന് അതാണ്‌ ശരി. മലയാളികള്‍ വാസന്തിയെ അറിയുന്നത് മണിമാരന്‍ പാടിയ വാസന്തി ആയിട്ടാണ്. വാസന്തിയുടെ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ആ പാട്ട്. നൂറു പാട്ട് പാടിയാലും അത് പോലൊരു ഭാഗ്യം കിട്ടണമെന്നില്ല.”

    എം ടി വാസുദേവന്‍ നായര്‍ നല്‍കിയ ശുപാര്‍ശ കത്തുമായി അച്ഛനോടൊപ്പം ഓളവും തീരവും എന്ന പടത്തിന്റെ നിര്‍മാതാവ് പി എ ബക്കറിനെ കാണാന്‍ വാസന്തി ചെന്നൈയില്‍ പോയത് 1970 ലാണ്. “നല്ല ഭാവിയുള്ള ഗായികയായി എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആ കത്ത് ഗുണം ചെയ്തു. ആ പടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പാട്ട് തന്നെ അവര്‍ എനിക്ക് തന്നു. ദാസേട്ടനോടൊപ്പം ഒരു ഡ്യുയെറ്റ്. ഏത് ഗായികയും കൊതിക്കുന്ന ഭാഗ്യം. ദാസേട്ടനോടൊപ്പം ഒന്ന് രണ്ടു ഗാനമേളകളില്‍ പാടിയിട്ടുണ്ടെങ്കിലും റെക്കോര്‍ഡിംഗ് മുറിയില്‍ ഒരുമിച്ചു നിന്ന് പാടുന്നതിനെ കുറിച്ച് സങ്കല്‍പ്പിച്ചിട്ടു പോലുമില്ല അതുവരെ. ജാനകിയും സുശീലയും ഒക്കെ പറന്നു നടന്നു പാടുന്ന കാലമല്ലേ..”

    ആദ്യം യേശുദാസിനെ കാണുന്നത് അറുപതുകളില്‍ കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ നടന്ന ഒരു ഗാനമേളക്കിടയിലാണ്. സുകുമാരന്‍സ് ഓര്‍ക്കസ്ട്രയുടെ ആ പരിപാടിയില്‍ ദാസേട്ടനും ജയേട്ടനും ഒപ്പം ഒന്ന് രണ്ടു യുഗ്മ ഗാനങ്ങള്‍ പാടാന്‍ വാസന്തിക്കും കിട്ടി അവസരം. ദാസേട്ടനൊപ്പം പാടിയ പാട്ട് ഓര്‍മ്മയുണ്ട്: കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ… അത് കഴിഞ്ഞു മഞ്ചേരിയില്‍ ബാബുരാജിന്റെ ഗാനമേളയിലും ഒരു പാട്ട്…പിന്നീട് കാണുന്നത് ചെന്നൈയില്‍ മണിമാരന്‍ തന്നത് എന്ന പാട്ടിന്റെ റിഹേഴ്സല്‍ സമയത്താണ്.” ബാബുരാജ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു റിഹേഴ്സല്‍. അത് കഴിഞ്ഞു രേവതി സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗ്.

    പിറ്റേന്ന് ദാസേട്ടന്റെ വിവാഹമാണ്. എളുപ്പം റെക്കോര്‍ഡിംഗ് തീര്‍ത്ത്‌ അദ്ദേഹത്തിന് നാട്ടില്‍ പോകണം. ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ പാട്ട് ഓക്കേ. റെക്കോര്‍ഡിംഗിനിടെ ഒരു തമാശ കൂടി ഉണ്ടായി. നീയെന്റെ ഖല്‍ബില്‍ വന്നു ചിരിച്ചു നില്‍ക്കും എന്ന ഭാഗമെത്തിയപ്പോള്‍ വാസന്തി അറിയാതെ അവരുടെ ഉള്ളില്‍ നിന്ന് ഒരു ചിരി പൊട്ടി. എന്തോ അങ്ങനെ സംഭവിച്ചു പോയതാണ്. അത് പാട്ടിന് പൊലിമ കൂട്ടും എന്നായിരുന്നു വാസന്തിയുടെ കണക്കുകൂട്ടല്‍..
    “റെക്കോര്‍ഡിംഗ് കഴിഞ്ഞയുടന്‍ കണ്‍സോളില്‍ നിന്ന് ബാബുക്ക വാസന്തിയുടെ നേരെ ഓടി വരുന്നതാണ് കണ്ടത്. പേടിച്ച് മനസ്സില്‍ അയ്യോ എന്ന് പറഞ്ഞു പോയി. ഈശ്വരാ, എന്തെങ്കിലും തെറ്റ് ചെയ്തോ? പക്ഷെ കണ്ടുനിന്നവരെയും എന്നെയും ഒരുപോലെ അമ്പരപ്പിച്ച് , നെറ്റിയില്‍ ഒരു ഉമ്മ തരുകയാണ്‌ അദ്ദേഹം ചെയ്തത്. ഒപ്പം ഇത്ര കൂടി പറഞ്ഞു: നന്നായി മോളെ; ഞാന്‍ മനസ്സില്‍ കണ്ടത് നീ പാടി….ശ്വാസം നേരെ വീണത്‌ അപ്പോഴാണ്‌.”

    ബാബുരാജിനെ കുട്ടിക്കാലം മുതലേ അറിയാം വാസന്തിയ്ക്ക്. ബാബുക്ക ആദ്യമായി സംഗീതം നല്‍കിയ മിന്നാമിനുങ്ങ്‌ (1957 ) എന്ന സിനിമയിലാണ് പിന്നണി ഗായികയായി വാസന്തിയുടെ രംഗപ്രവേശം. സുദീര്‍ഘമായ ഒരു ഇടവേളയ്ക്ക് ശേഷം `അമ്മു’വില്‍ ബാബുരാജിന്റെ തന്നെ ഈണത്തില്‍ എസ് ജാനകിയ്ക്കും എല്‍ ആര്‍ ഈശ്വരിയ്ക്കുമൊപ്പം ഒരു പാട്ട്. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് ഓളവും തീരവും. “ മണിമാരന്‍ എന്ന പാട്ടിന്റെ റെക്കോര്‍ഡിംഗിന് ശേഷം അച്ഛനോടൊപ്പം തിരിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു വാസന്തി — സൗണ്ട് റെക്കോര്‍ഡിസ്റ്റ് ഉള്‍പ്പെടെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചുപോകരുതെന്നു സ്നേഹപൂര്‍വ്വം ഉപദേശിച്ചിട്ടു പോലും. ചെന്നൈയില്‍ തന്നെ തങ്ങാനുള്ള ചുറ്റുപാടിലായിരുന്നില്ല അന്ന് വാസന്തിയും അച്ഛനും. പിന്നീടെപ്പോഴോ സംഗീതത്തില്‍ നിന്ന് അകലേണ്ടിവന്നു. തിരിച്ചു വന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു…”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Machat Vasanthy Music Yeshudas
    Latest News
    സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    26/10/2025
    ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    26/10/2025
    സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    26/10/2025
    ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    26/10/2025
    റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version