Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ‘മുഖ്യമന്ത്രിക്കു ശേഷവും ഇവിടെ പാർട്ടി വേണം’; സി.പി.എം തീരുമാനം പങ്കുവെച്ച നേതാക്കളോട് അണികൾ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/09/2024 Kerala Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • പാർട്ടിയുടെയും സർക്കാറിന്റെയും പരിഗണനയിലുള്ള ഒരു വിഷയത്തിൽ പി ശശിക്കെതിരേ ഒരു നടപടിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലെന്ന് ചോദ്യം. പുഴുക്കുത്തുകൾ തുറന്നുകാട്ടിയ അൻവറാണിപ്പോൾ കുറ്റക്കാരൻ! മനംമാറ്റം ആർക്കു വേണ്ടിയെന്നും പ്രതികരണം.

    തിരുവനന്തപുരം: പിണറായി സർക്കാറിനെയും അഭ്യന്തര വകുപ്പിനെയും അമ്പേ പ്രതിരോധത്തിലാക്കിയ ആരോപണങ്ങളിൽ ഇടത് എം.എൽ.എ പി.വി അൻവറിനെ തള്ളിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന സമൂഹമാധ്യമത്തിൽ പങ്കുവെച്ച നേതാക്കളോട് ചോദ്യങ്ങളുമായി പ്രവർത്തകർ.

    സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി വി ശിവൻകുട്ടി, പി ജയരാജൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം എം.പി അടക്കമുള്ള വിവിധ നേതാക്കളാണ് പാർട്ടി സെക്രട്ടറിയേറ്റ് പ്രസ്താവന ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇ പോസ്റ്റിനു താഴെയാണ് അൻവറിനെ പിന്തുണച്ചും എതിർത്തും കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘സ്വന്തം പാർട്ടിയിലെ എം.എൽ.എ പറഞ്ഞ കാര്യങ്ങളേക്കാളും വലുത് എം.എൽ.എ കുറ്റം ആരോപിച്ച ക്രിമിനലുകളെ സംരക്ഷിക്കാനാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കും താൽപര്യം…..എന്തായാലും കേരളത്തിലെ ജനങ്ങൾ പൊട്ടന്മാരല്ലല്ലോ. പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടിയാണ് നിലവിൽ മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തുകൊണ്ടിരിക്കുന്നത്.
    പാർട്ടി എന്നത് ജനങ്ങളാണല്ലോ, അനുയായികൾ ആണല്ലോ, പ്രവർത്തകർ ആണല്ലോ, ഇനി അവർ വിലയിരുത്തട്ടെ… എന്നാണ് അൻവറിനെ പിന്തുണച്ചു ള്ള ഒരു കമന്റ്.

    ‘പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലുമാണ്…
    പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി ഇന്നലെ പരസ്യമായി പി ശശിക്കെതിരെ എന്ത് അന്വേഷണം? ഒരു അന്വേഷണവും ഉണ്ടാവില്ലെന്നു പറഞ്ഞത്?
    പാർട്ടി ഭരണഘടന മുഖ്യമന്ത്രിക്ക് അറിയില്ലേ?’

    ‘പാർട്ടിയുടേതും മുഖ്യമന്ത്രിയുടേതും പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടി’

    എന്നാൽ ‘സുഡാപികളുടെ കയ്യിലിരിപ്പ് സിപിമ്മിൽ നടക്കില്ല എന്നറിഞ്ഞ സുഡാപ്പികളുടെ കരച്ചിൽ കാണാൻ എന്ത് രസം’ എന്നാണ് അൻവറിനെ എതിർത്തുുള്ള മറ്റൊരു കമന്റ്.

    ‘പി.വി അൻവർ സാധാരണ സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് ഉന്നയിച്ചത്. അത്‌കൊണ്ടു ഈ വിഷയത്തിൽ അൻവറിനൊപ്പം’ എന്ന് മറ്റൊരാൾ കുറിച്ചു.

    ‘പ്രിയ സഖാവേ, അൻവറിനെപ്പോലുള്ളവർ ശരിയോ തെറ്റോ? ആർക്കും ഇതുവരെ ബോദ്ധ്യമായിട്ടില്ല. പ്രധാന ചോദ്യം ‘തെറ്റാണെങ്കിൽ’ ഇത്തരക്കാർ എങ്ങനെ പാർട്ടിയിൽ കടന്നുകൂടി.. പണ്ട് ഏവർക്കും സ്വീകാര്യരായ പൊതു സ്വതന്ത്രരുണ്ടായിരുന്നു. ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എം.എൽ.എ ഫോൺ ചോർത്തുന്നു. പത്രസമ്മേളനം നടത്തി അപഹസിക്കുന്നു. യാതൊരു സ്‌ക്രീനിങ്ങുമില്ലാതെ എല്ലാവരെയും എടുത്ത് തലയിൽ വയ്ക്കുന്നു. ആകെ അടവുനയങ്ങളാണ്.’ മറ്റൊരാൾ ചൂണ്ടിക്കാട്ടി.

    തെറ്റിനെ തെറ്റായും ശരിയേ ശരിയായും കാണുന്നവരായിരിക്കണം സഖാക്കൾ.. മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തി അൻവർ ഉന്നയിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാം ശരിയാണ് എന്ന് കരുതേണ്ടതില്ല. അജിത് കുമാറിനെ മാറ്റി നിർത്തി പി ശശിയെ മാറ്റിനിർത്തി അന്വേഷിക്കട്ടെ’. വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് സഖാക്കൾ മനസ്സിലാക്കുക തെറ്റുകൾ കണ്ടാൽ അത് വിളിച്ചു പറയുക തന്നെ ചെയ്യണം…

    എവിടെയോ എന്തെല്ലാമോ ചീഞ്ഞു നാറുന്നു. P ശശി പാർട്ടിയിൽ നടപടികൾ നേരിട്ട് പുറത്ത് പോയ ആൾ അല്ലേ? പിന്നെ എങ്ങനെ പെട്ടെന്ന് വലിയ സ്ഥാനത്തു എത്തി? പൂരം റിപ്പോർട്ട് എങ്ങനെ താമസിച്ചു? പാർട്ടി അടുത്ത തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കാൻ ഉള്ളിൽ കളി നടക്കുന്നോ എന്ന് സംശയം? പ്രസ്ഥാനത്തിന് വേണ്ടി അടികൊണ്ടും, തൊണ്ട പൊട്ടി മുദ്രവാക്യം വിളിച്ചു ഒന്നും ആകാത്ത പാവങ്ങൾ ഉണ്ട് എന്നുള്ള കാര്യം നേതാക്കൾ മറക്കരുത്. പുഴുക്കുത്തുകളെ വെച്ചു പൊറുപ്പിക്കില്ലാ എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെന്താണ് മനം മാറ്റം?

    ഇനിയെല്ലാം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയട്ടെ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പത്രസമ്മേളനം നിർത്തിയത്. അത് കഴിഞ്ഞ് 10 മണിക്കൂർ കഴിഞ്ഞിട്ടും ഗോവിന്ദൻ മാഷ് മിണ്ടിയതേയില്ല. മുഖ്യമന്ത്രി ആരെയോക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അണികളിൽ പോലും വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇടപെടൽ. ഇപ്പോഴാണ് കോടിയേരിയുടെ വില അറിയുന്നത് – വേറൊരാൾ കുറിച്ചു.

    ‘അദ്ദേഹം പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും എന്തു പറഞ്ഞു.
    പോലീസിലെ ക്രിമിനലുകളെ തുറന്നു കാട്ടി ജനങ്ങൾക്ക് മുന്നിൽ പറഞ്ഞതിന് അദ്ദേഹത്തെ എന്തിന് തള്ളി പറയുന്നു? അദ്ദേഹം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാതെ തെറ്റ് ചൂണ്ടിക്കാണിച്ചവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട് അങ്ങേയറ്റം ദുർബലം.’

    ‘പാർട്ടിയാണ് വലുത്…പിണറായി അല്ല… പിണറായിയുടെ order അനുസരിച്ചു അല്ല തീരുമാനങ്ങൾ എടുക്കേണ്ടത്… ജനങ്ങൾ അൻവർനൊപ്പം… അത് മനസിലാക്കിയില്ലെങ്കിൽ 2026-ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും.’

    ‘പൊളിച്ചു… ഇനി ഒരു കേസും വിജിലൻസ് അന്വേഷണവും കൂടി… ഇതൊക്കെ നാട്ടാര് കണ്ടോടിരിക്കയാ സഖാവേ’

    ‘സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് കൂടി ഒന്നു പറയൂ, അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണമെന്ന്.

    ഇന്നലെ… ‘അൻവറിന്റെ പാരമ്പര്യം കോൺഗ്രസിന്റേതാണ്..’ പിണറായി..
    ഇന്ന് രാവിലെ.. ‘ഡിവൈഎഫ്‌ഐക്കാർ അൻവറിനെ പിന്തുണയ്ക്കുന്നുണ്ടേൽ അത് തെറ്റാണ്..’ : എ.എ റഹീം.
    ഇപ്പൊ..
    ‘അൻവറിനോട് യോജിക്കാനാവില്ല.. അൻവർ പാർട്ടി ശത്രുക്കളുടെ ആയുധമെന്ന് സിപിഎം.. എന്ത് മനസിലായി..?

    1. അൻവറിനെതിരെയുള്ള നീക്കം പാർട്ടി അറിഞ്ഞും ആസൂത്രിവുമായിട്ടാണ്..
    2. അൻവർ തുറന്നുകാട്ടിയ പുഴുക്കുത്തുകൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇഷ്ടക്കാരാണ്.. അവരെക്കാൾ വലുതല്ല പാർട്ടിയ്ക്കും മുഖ്യമന്ത്രിക്കും അൻവർ..
    3. അൻവർ പറഞ്ഞ പുഴുക്കുത്തുകൾ മുഴുവൻ, ഗത്യന്തരമില്ലാതെ, ജനങ്ങളെ ബോധിപ്പിക്കാൻ, പേരിന് ചില നടപടികൾ എടുത്തെങ്കിലും, മുഖ്യമന്ത്രിയുടെയും, പാർട്ടിയുടെയും സംരക്ഷണത്തിലാണ്..
    4. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പ്രധാനമായും പൊലീസിലെ ആർഎസ്എസ് നിയന്ത്രണം പാർട്ടി അറിഞ്ഞും സമ്മതിച്ചും നടക്കുന്നതാണ്..
    5. അൻവർ പറഞ്ഞ പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്..

    ‘വാ തുറന്നല്ലോ. ഇതൊക്കെ അട്ടിമറിക്കാം എന്നാണ് കരുതുന്നതെങ്കിൽ പാർട്ടി അനുഭാവികളായ ഞങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട’

    ‘അൻവർ പറഞ്ഞതിൽ പാവപ്പെട്ട സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ട്. ഏതായാലും അന്വേഷണങ്ങൾ നടക്കട്ടെ. 99 സീറ്റിന്റെ അന്ധതയിൽ സാധാരണ മനുഷ്യന്റെ ഉള്ളറിയാൻ പാർട്ടിക്ക് സാധിച്ചില്ല എന്ന വിലയിരുത്തൽ നാളെയൊരു തോൽവിയുടെ ചർച്ചയിൽ ഉയർന്ന് വരാതിരിക്കട്ടെ’- എന്നാണ് മറ്റൊരാളുടെ കമന്റ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm PV Anwar MLA questions to leaders Social Media
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.