തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ. മാഹി സ്വദേശിയായ ഘാന വിജയൻ നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് വിജയൻ്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് അൽപസമയം മുൻപ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതിനാൽ തന്നെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group