മലപ്പുറം – മാപ്പിളപ്പാട്ട് ഗായകൻ മുഹമ്മദ് കുട്ടി അരിക്കോട് (67) നിര്യാതനായി. അസുഖബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു മുഹമ്മദ് കുട്ടി. അരീക്കോട് ഉഗ്രപുരം സ്വദേശിയായ ഇദ്ദേഹം ഹാർമോണിസ്റ്റ്, സംഗീതസംവിധായകൻ എന്ന നിലയിലും പ്രശസ്തനാണ്.
മലബാർ മാപ്പിള കലാസാഹിത്യ വേദിയുടെ എം എസ് ബാബുരാജ് പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ മുഹമ്മദിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ ജമീലയും മാപ്പിളപ്പാട്ട് ഗായികയായിരുന്നു. ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന എന്നിവരാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group