വടകര: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊട്ടിൽപ്പാലം കോതോട് തൂവാട്ട പായിൽ രാഘവനാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് മരുതോങ്കര പഞ്ചായത്തിലെ കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തിൽ വച്ചാണ് കുത്തേറ്റത്. തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റുണ്ടായ നിലവിളി കേട്ട് പരിസരവാസിയായ രാഘവൻ തൻ്റെ വളർത്ത് നായയോടൊപ്പം സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴാണ് രാഘവനും വളർത്തു പട്ടിക്കും കടന്നൽ കുത്തേറ്റത്. പട്ടി അവിടെ തന്നെ ചത്തു. രാഘവനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് രാഘവൻ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group