കല്പറ്റ: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി ചെയ്തിരുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ വയോധികയെ ദേഹമാസകലം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത മുറിയിൽ ജിനേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ, നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്തിരുന്നു ജിനേഷ് ഒരു മാസം മുമ്പാണ് ഇസ്രയേലിൽ കെയർഗിവറായി ജോലിക്കെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group