മുംബൈ∙ സമൂഹമാധ്യമത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളി സ്വദേശിയും ആക്ടിവിസ്റ്റുമായ റിജാസ് എം. ഷീബാ സൈദീകിനെ (26) സർക്കാരിനെതിരെ യുദ്ധം, കലാപം ആഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
റിജാസിന്റെ സുഹൃത്ത് ഇഷ കുമാരി (22) എന്ന നാഗ്പുർ നിവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റുമായി റിജാസ് ബന്ധം പുലർത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. റിജാസിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group