കൊച്ചി: വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
ലക്സൺ ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ്. യുകെയിൽ ദീർഘകാലം ജോലി ചെയ്യുകയും 2017-ൽ ബ്രിട്ടിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. 2019-ൽ കേരളത്തിലെത്തിയ ഇയാൾ, തന്റെ ബ്രിട്ടിഷ് പശ്ചാത്തലം ഉപയോഗിച്ച് പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ചു. 2021 മുതൽ ഇയാൾക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ, ചങ്ങനാശേരിയിലെ വീട്ടിലെത്തിയ ലക്സനെ പൊലീസ് ഇന്നലെ പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group