Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    • ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    • വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പെ എത്തണമെന്ന നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പ്രവാസി മലയാളി കുട്ടികൾക്ക് റെക്കോർഡ് വിജയം: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്18/05/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷാ ഫലം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുന്നു. മലായാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്‌ട്രാർ വിനോദ് വൈശാഖി, പിആർഒ ആശ മേരി ജോൺ എന്നിവർ സമീപം 
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: പ്രവാസലോകത്തെ കുട്ടികൾക്കായി ഇന്ത്യയിൽ നടക്കുന്ന ഏക ഭാഷാതുല്യത പരീക്ഷയായ മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളം മിഷന്റെ വിവധ ചാപ്റ്ററുകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പത്താം തരം മലയാളം തുല്യതാ കോഴ്‌സായ  നീലക്കുറിഞ്ഞി കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 156 പേരിൽ 150 പേരും വിജയിച്ചു. ആകെ വിജയശതമാനം 96.15%.ആണ്. 26 പേർക്ക് എ പ്ലസ് ഗ്രേഡും 42 പേര്‍ക്ക് എ ഗ്രേഡും, 38 പേര്‍ക്ക് ബി പ്ലസ്‌ ഗ്രേഡും ലഭിച്ചു.

    മലയാളം മിഷൻ നടപ്പിലാക്കുന്ന നാല് മാതൃഭാഷാ കോഴ്സുകളിൽ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞി പരീക്ഷാ ഫലം സാംസ്‌കാരിക വകുപ്പു മന്ത്രിയും മലയാളം മിഷൻ വൈസ് ചെയർമാനുമായ  സജി ചെറിയാൻ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി പ്രവാസലോകത്തെ കുട്ടികള്‍ മാതൃഭാഷയില്‍ പത്താംതരം തുല്യത നേടുന്ന ചരിത്രമുഹൂര്‍ത്തമാണിതെന്ന് ഫല പ്രഖ്യാപനത്തിന് ശേഷം മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാർത്താ സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്‌ട്രാർ വിനോദ് വൈശാഖി, പി.ആർ.ഒ ആശാ മേരി ജോൺ എന്നിവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്.സി. ഇ.ആര്‍.ടി. അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലാണ് മലയാളം മിഷൻ കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. ബഹ്‌റൈൻ, ഡൽഹി, മുംബൈ, തമിഴ്‌നാട്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായി 48 ആൺകുട്ടികളും 102 പെൺകുട്ടികളുമാണ്‌ നീലക്കുറുഞ്ഞിയുടെ ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയത്.  നീലകുറുഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷാഫലം പരീക്ഷ ഭവൻ വെബ്‌സൈറ്റായ www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

    മലയാളഭാഷാ പരിജ്ഞാന യോഗ്യതയായി കേരള പിഎസ്‌സി അംഗീകരിച്ച കോഴ്‌സാണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി. ആഗോളതലത്തില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. സാംസ്കാരിക കാര്യ വകുപ്പിനു കീഴില്‍ മലയാള ഭാഷാപഠനവും പ്രചാരണവും പ്രവാസിമലയാളികള്‍ക്കിടയില്‍ നടത്തുന്നതിന് ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.

    ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്.  മലയാളം മിഷൻറെ നേതൃത്വത്തിൽ 42 വിദേശ രാജ്യങ്ങളിലും 22 ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 4000  ൽ അധികം പഠനകേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളി കുട്ടികൾക്കുള്ള മാതൃഭാഷാ പഠന കോഴ്‌സുകളും മലയാളം ഓൺലൈൻ പഠനകോഴ്‌സും വിവിധ സാംസ്‌കാരിക പ്രവർത്തനങ്ങളുമാണ് മലയാളം മിഷൻ മുഖ്യമായും നടത്തുന്നത്.

    കണിക്കൊന്ന (സർട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ നാല് സൗജന്യ മാതൃഭാഷാ കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ഈ സർക്കാർ അംഗീകൃത കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സിന് തത്തുല്യമായ മലയാള ഭാഷാ നിലവാരത്തിലേക്ക് എത്തിച്ചേരാൻ  കഴിയും.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Exam Malayalam Mission
    Latest News
    അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    09/05/2025
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025
    ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    09/05/2025
    ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    09/05/2025
    വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പെ എത്തണമെന്ന നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.