മലപ്പുറം- പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാട് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്, അപകടത്തെത്തുടർന്ന് ലോറി മറിഞ്ഞു, കെഎസ്ആർടിസി ബസിനും കേടുപാടുകൾ സംഭവിച്ചു,
ബസ്സിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപ്പം മുമ്പാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group