കൊച്ചി: ജിദ്ദയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി കമറുദീന്റെ (39) ബാഗിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണക്കുഴമ്പ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി.
കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കുഴമ്പിൽ നിന്ന് ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. പ്രതിയുടെ ഇടപാടുകാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group