തിരുവനന്തപുരം– തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്. 54.11 ശതമാനം ജനങ്ങളാണ് ഇത് വരെ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം അടക്കം ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എറണാകുളത്താണ് ഇത് വരെ ഏറ്റവും കൂടുതൽ വോട്ട് രേഖപെടുത്തിയത്. 61.05 ശതമാനമാണ് ഇവിടെ പോളിംഗ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. 53.63 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
മറ്റു ജില്ലകളിലെ പോളിംഗ്
കൊല്ലം – 57.57, പത്തനംതിട്ട 55.54, ആലപ്പുഴ – 60.08, കോട്ടയം – 57.97, ഇടുക്കി – 56.6
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



