മലപ്പുറം– പള്ളുരുത്തി വിഷയത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമൂഹ മാധ്യമ പേജുകൾ വഴി പുറത്തുവിട്ട വീഡിയോയിലാണ് തന്റെ പ്രതികരണം അദ്ദേഹം അറിയിച്ചത്. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെയുള്ള ഒരു മുഴം നീളമുള്ള തുണി മറ്റു കുട്ടികൾ കണ്ടാൽ പേടിയാവുമെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് സംസ്ഥാനത്ത് ഇത് വരെ സംഭവിക്കാത്ത ഒന്നാണ്. പൊതു സമൂഹം ഇതിനെ നിരുത്സാഹപ്പെടുത്തണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group