കോഴിക്കോട്– മലബാറിലെ വെള്ളാപ്പള്ളിയാവാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ നിലമ്പൂർ എം.എൽ.എയുമായിരുന്ന പി.വി അൻവർ. സർക്കാർ പ്രതിരോധത്തിലാവുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജലീലിനെ ഇറക്കിയത്. പ്രതികരിക്കേണ്ട വിഷയങ്ങളിൽ ജലീൽ പ്രതികരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.
‘ആട് രാമാ ആട്’.. എന്ന് പിണറായി പറയുമ്പോൾ ആടുന്നതിന്റെ ഭാഗമായി ജലീൽ നടത്തുന്ന പൊറാട്ട് നാടകത്തിനപ്പുറം ഇതിലൊന്നുമില്ല.അൻവർ കൂട്ടിച്ചേർത്തു
എസ്എൻഡിപി ജനറൽ സെക്രട്ടറി വർഗീയത പറയുമ്പോൾ അദ്ദേഹം ഗുരുദേവനെക്കാൾ വലിയ ആളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വെള്ളാപ്പള്ളിയുടെ സമുദായത്തിലുള്ളവർതന്നെ അദ്ദേഹത്തിനെതിരെ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പൂമാല ചാർത്തിക്കൊടുക്കുന്നതെന്നും അൻവർ പറയുകയുണ്ടായി.
ഞാൻ വെള്ളാപ്പള്ളി ആണെങ്കിൽ അൻവർ മലപ്പുറത്തെ പി.സി ജോർജ്’: കെ.ടി ജലീൽ
പി.വി അൻവറിന്റെ പരാമർശനങ്ങൾക്ക് പരിഹാസവുമായി കെ.ടി ജലീൽ. താൻ മലപ്പുറത്തെ വെള്ളാപ്പള്ളി ആണെങ്കിൽ അൻവർ മലപ്പുറത്തെ പി.സി ജോർജ് ആണെന്നും ആഫ്രിക്കയിൽ പോയി സ്വർണം എടുക്കാൻ തനിക്ക് കഴിയില്ലെന്നും കെ.ടി ജലീൽ പറഞ്ഞു.
പി.കെ ഫിറോസ് തന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ പറഞ്ഞു. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തത വരുത്തിയിട്ടില്ല. മറുപടി പറയാതെ യൂത്ത് ലീഗിൻ്റെ നേതൃ സ്ഥാനത്തിരിക്കാൻ അവകാശമില്ല. കത്വ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.