Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ‘ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് ഇല്ല, മാന്യത വിട്ടാൽ അങ്ങനെ..’ പി.വി അൻവറിന് മറുപടിയുമായി കെ.ടി ജലീൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌03/10/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ജലീൽ മറ്റാരുടെയോ കാലിൽ നിൽക്കുകയാണെന്ന പി.വി അൻവർ എം.എൽ.എയുടെ പരാമർശത്തിൽ മറുപടിയായുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നും മുഖ്യമന്ത്രി തനിക്ക് ഇപ്പോഴും പിതൃ തുല്യനാണെന്നും ജലീൽ വ്യക്തമാക്കി.

    ‘താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാനും പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ…. എന്നു കുറിച്ചാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

    മിസ്റ്റർ പി.വി അൻവർ,
    ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ.

    2006ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു ‘വാൾപോസ്റ്റർ’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല.

    അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

    സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ!

    പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല.

    മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്‌പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

    താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ….

    സ്‌നേഹത്തോടെ
    ഡോ: കെ.ടി.ജലീൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post kt jaleel mla PV ANAVAR MLA
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.