തിരുവനന്തപുരം-നാലുവർഷത്തിനുശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തു. 2020 ഡിസംബറിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്.
ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. 10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ഇനി മുതൽ എല്ലാമാസവും ഒന്നാം തീയതി ശമ്പളം നൽകുക.
സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തുടർന്നുള്ള മാസങ്ങളിലും ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group