കൊച്ചി – കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ് പൂര്‍ത്തിയായി. ഇതുവരെ 19.72 ലക്ഷത്തിലധികം ആളുകള്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. അഞ്ച് റൂട്ടുകളിലാണ് നിലവില്‍ മെട്രോ സര്‍വീസുള്ളത്. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം. ഒരു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 38 ടെര്‍മിനലുകളാണ് ലക്ഷ്യമിടുന്നത്.
20 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരുകുടി, എം.കെ സാനു തുടങ്ങിയവര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group