Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    • ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും

    രാജ്യത്തെ 21 നഗരങ്ങളില്‍ വാട്ടര്‍മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ചുമതല. ഓരോ നഗരങ്ങളിലും ശരാശരി 2500 കോടി രൂപയുടെ ചെലവു വരുന്ന പദ്ധതികളാണ് വരിക.
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി20/06/2025 Kerala Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊച്ചി വാട്ടര്‍ മെട്രോ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി-കോടിക്കണക്കിന് രൂപയുടെ വാട്ടര്‍ മെട്രോ പഠന നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോ (Water Metro) സംവിധാനമായ കെഎംആര്‍എല്‍-ന് ആണ് രാജ്യത്തെ 21 നഗരങ്ങളില്‍ വാട്ടര്‍മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ചുമതല ലഭിച്ചത്. ദേശീയ ഉള്‍നാടന്‍ ജലഗതാഗത അഥോറിറ്റിയാണ് തങ്ങളെ ചുമതലപ്പെടുത്തിയതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമെ സഊദിഅറേബ്യ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടാതെ വിയറ്റ്‌നാം, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സാധ്യത അന്വേഷിച്ച് പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയിലെ തങ്ങളുടെ പരിചയ സമ്പത്താണ് വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന ഘടകമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.


    കൊച്ചി വാട്ടര്‍ മെട്രോ എന്ന ആശയം മാത്രമല്ല അതിന്റെ നടത്തിപ്പ് ചുമതലയും കെഎംആര്‍എല്‍ ആണ് നിര്‍വ്വഹിക്കുന്നത്. ഇന്ത്യയിലെ 21 പദ്ധതികളുടേയും നിര്‍വ്വഹണ ഏജന്‍സിയായിട്ടാണ് കെഎംആര്‍എല്‍ പ്രവര്‍ത്തിക്കുക. മുംബൈ നഗരത്തില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാന്‍ 2500 കോടി രൂപയുടെ പദ്ധതിയാണ് അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ നിര്‍വ്വഹണവും ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി വാട്ടര്‍ മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. ഓരോ നഗരങ്ങളിലും ശരാശരി 2500 കോടി രൂപയുടെ ചെലവു വരുന്ന പദ്ധതികളാണ് വരിക. ഏകേദേശം 2400 കോടി രൂപയിലധികം പദ്ധതി നടത്തിപ്പ് ഫീ ആയി കമ്പനിക്ക് കിട്ടും. കൂടാതെ എട്ടു കോടി രൂപയാണ് ഡീടൈല്‍ഡ് പ്രൊജക്ട്് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള തുക. 21 പദ്ധതികള്‍ക്ക് 160 കോടി ഫീസിനത്തിലും ലഭ്യമാവും.
    വാട്ടര്‍ മെട്രോയുടെ നടത്തിപ്പില്‍ രാജ്യത്ത് മറ്റൊരു കമ്പനിക്കും സമാന അനുഭവ സമ്പത്ത് ഇല്ലാത്തതിനാല്‍ തന്നെ മെട്രോയുടെ കാര്യത്തില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) എന്ന പോലെ വാട്ടര്‍ മെട്രോയില്‍ കൊച്ചി മെട്രോ റെയില്‍ ലിമറ്റഡ് (കെഎംആര്‍എല്‍) എന്ന രീതിയിലേക്ക് ഇന്ത്യയില്‍ ഖ്യാതി നേടാന്‍ ഉപകരിക്കുന്ന സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇരുപത്തിയൊന്നോളം പദ്ധതികളില്‍ അറുന്നൂറിലധികം എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് കെഎംആര്‍എല്‍ കരുതുന്നത്. മഹാരാഷ്ട്രാ സര്‍ക്കാരിന് സമര്‍പ്പിച്ച വാട്ടര്‍ മെട്രോ പദ്ധതി മുബൈ മെട്രോപൊളിറ്റന്‍ പ്രദേശത്തെ മുഴുവന്‍ ഉള്‍പ്പെടുത്തിയുള്ളതാണ്. വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ് റാണെയ്ക്ക് മുമ്പാകെയാണ് സമര്‍പ്പിച്ചത്. 250 കിലോമീറ്റര്‍ നീണ്ട ജലപാത ഉള്‍പ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തില്‍ 29 ടെര്‍മിനലുകളും 10 റൂട്ടുകളും ഉള്‍പ്പെടുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുംബൈക്ക് പുറമെ അഹമ്മദാബാദ്-സബര്‍മതി, സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊല്‍ക്കത്ത, പട്ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരണാസി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാട്ടര്‍മെട്രോ പദ്ധതികള്‍ ആലോചിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMRL Kochi water Metro
    Latest News
    കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    21/06/2025
    ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    21/06/2025
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version