കൊച്ചി: വരാപ്പുഴ മണ്ണംതുരുത്തിൽ പിതാവിനെയും നാല് വയസുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് എന്നിവരാണ് മരിച്ചത്.
മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണു സൂചന.
മൂന്നു മാസമായി വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group