തിരുവനന്തപുരം– സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫല പ്രഖ്യാപന തീയതി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മെയ് ഒമ്പത് വെള്ളിയാഴ്ചയാണ് റിസള്‍ട്ട് പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ 72 ക്യാമ്പുകളിലായിട്ട് നടത്തിയ മൂല്യനിര്‍ണ്ണയം നടത്തിയത്. ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങം, ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രം, സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലുമായി 4,27021 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ 217696 ആണ്‍കുട്ടികളും 209325 പെണ്‍കുട്ടികളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group