Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    • സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    • ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    • കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    • മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി

    അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന സന്ദേഹവുമായി താര ടോജോ അലക്‌സ്
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി27/06/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എം.സ്വരാജ്, പ്രഫ. സിപി അബൂബക്കര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കേരള സാഹിത്യ അക്കാദമിയുടെ സിബി കുമാര്‍ എന്‍ഡോവ്‌മെന്റ് ഉപന്യാസ പുരസ്‌കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ട എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ അവാര്‍ഡിനായി കേരള സാഹിത്യ അക്കാദമി നേരിട്ട് തെരെഞ്ഞെടുക്കുകയായിരുന്നുവെന്ന് സ്ഥിരീകരണം. തന്റെ രചനക്ക് ലഭിച്ച അവാര്‍ഡ് എം.സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ‘‘കേരള സാഹിത്യ അക്കാദമി രണ്ടു തരത്തിലാണ് പുസ്തകം തെരെഞ്ഞെടുക്കാറുള്ളത്. ആരെങ്കിലും അയച്ചുതരുന്നത് പരിഗണിക്കും. മറ്റൊന്ന് അക്കാദമിയില്‍ തന്നെയുള്ള മികച്ച പുസ്തകങ്ങള്‍ തെരെഞ്ഞെടുക്കും. അത്തരത്തില്‍ അക്കാദമിയില്‍ ഉള്ളത് തെരെഞ്ഞെടുത്തതാണ് എം.സ്വരാജിന്റെ പുസ്തകം.” കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സിപി അബൂബക്കര്‍ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു. തങ്ങള്‍ പുസ്തകം അയച്ചുകൊടുക്കാറില്ലെന്ന് ‘പൂക്കളുടെ പുസ്തകം’ പ്രസിദ്ധീകരിച്ച കോട്ടയം ഡിസി ബുക്‌സും അറിയിച്ചു. ”ഒരു അവാര്‍ഡുകള്‍ക്കും തങ്ങള്‍ പുസ്തകം അയച്ചുകൊടുക്കാറില്ല. ഒരു വര്‍ഷം മുന്നൂറോളം പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യുന്ന സ്ഥാപനമാണ് ഡിസി ബുക്‌സ്.” ഡിസി ബുക്‌സിന്റെ ഡപ്യൂട്ടി എഡിറ്റര്‍ ആര്‍ രാമദാസ് വ്യക്തമാക്കി.
    അതിനിടെ എം സ്വരാജ് ഒരു വിധത്തിലുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്നത് വളരെ മുമ്പു തന്നെയുള്ള നിലപാടാണെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പക്ഷെ പുസ്തകം എഴുത്തുകാരനോ മറ്റാരെങ്കിലുമോ അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന സംശയവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് ഉള്‍പ്പെടെ രംഗത്തെത്തി.


    വിമര്‍ശനവുമായി രംഗത്തെത്തിയ താര ടോജോ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പറഞ്ഞ ശേഷം ആരെങ്കിലും പുസ്തകം അവാര്‍ഡിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടണമെന്നും വ്യക്തമാക്കുന്നുണ്ട്. താര ടോജോവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങിനെ: ”കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്..

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    1. അപേക്ഷ സമര്‍പ്പിക്കല്‍: നിര്‍ദ്ദിഷ്ട സമയപരിധിക്ക് മുമ്പ് നിങ്ങളുടെ അപേക്ഷ, ആവശ്യമായ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
    2. സൂക്ഷ്മപരിശോധനാ സമിതി: യോഗ്യതയും പൂര്‍ണ്ണതയും ഉറപ്പാക്കാന്‍ ഒരു സൂക്ഷ്മപരിശോധനാ സമിതി അപേക്ഷകള്‍ അവലോകനം ചെയ്യും.
    3. . ജൂറി തിരഞ്ഞെടുപ്പ്: പ്രശസ്ത സാഹിത്യ വിദഗ്ധര്‍ അടങ്ങുന്ന ഒരു ജൂറി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ വിലയിരുത്തും. അവാര്‍ഡ് പ്രഖ്യാപനം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കും, അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അതായത് ഒരു കൃതി/പുസ്തകം, കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിക്കണമെങ്കില്‍ ആദ്യം ആരെങ്കിലും അപേക്ഷ നല്‍കണം. ശ്രീ എം സ്വരാജിന്റെ ‘പൂക്കള്‍’ എന്ന പുസ്തകം അവാര്‍ഡിന് പരിഗണിക്കണമെന്നു അപേക്ഷ നല്‍കിയത് ഒന്നെങ്കില്‍ എം സ്വരാജ് ആയിരിക്കാം അല്ലെങ്കില്‍ പുസ്തകം പബ്ലിഷ് ചെയ്ത സ്ഥാപനമായിരിക്കാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും അഭ്യുദയകാംക്ഷിയായിരിക്കാം.ഇനി ഒരു വാദത്തിനു വേണ്ടി, പുസ്തകം പബ്ലിഷ് ചെയ്തവരോ അല്ലെങ്കില്‍ അഭ്യുദയകാംക്ഷിയോയാണ് അവാര്‍ഡിന് അപേക്ഷിച്ചത് എന്ന് കരുതിയാല്‍ തന്നെ, എഴുത്തുകാരന്റെ അറിവോ സമ്മതമോ കൂടാതെ അവര്‍ അപേക്ഷ നല്‍കുമോ?! അവാര്‍ഡിന് അര്‍ഹമായ പുസ്തകം തിരഞ്ഞെടുത്തതിന് ശേഷം അവാര്‍ഡ് കമ്മിറ്റി പുസ്തക രചയിതാവിനെയോ പബ്ലിഷറെയോ അഭ്യുദയകാംക്ഷിയെയൊ ഈ വിവരം ആദ്യം തന്നെ അറിയിക്കാതിരിക്കുമോ? ഇത് തെക്കേടത്തമ്മ / വടക്കേടത്തമ്മ പുരസ്‌കാരം അല്ലല്ലോ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അല്ലേ? അവാര്‍ഡ് വാങ്ങുന്നതും നിഷേധിക്കുന്നതുമൊക്കെ സ്വരാജിന്റെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ‘അയ്യോ…ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്ന് സത്യാനന്തര കൊണ മാത്രം അടിക്കരുത്. നാടകമേ ഉലകം.”-താര ടോജോ അലക്‌സ് വിശദീകരിച്ചു. ഇത്തരം രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നതിനിടയിലാണ് കൃതി അവാര്‍ഡിന് തെരെഞ്ഞെടുത്തത് തങ്ങള്‍ നേരിട്ടാണെന്ന് കേരള സാഹിത്യ അക്കാദമി തന്നെ വെളിപ്പെടുത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award M Swaraj
    Latest News
    ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    27/06/2025
    സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    27/06/2025
    ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    27/06/2025
    കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    27/06/2025
    മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.