പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. അല്പസമയത്തികം എസ്പിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങും.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. എസ്പി സുജിത്ത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവന്നാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജീതാ ബീഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഓഡിയോ വിവാദം പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. പി.വി. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചതും തെറ്റാണ്. ഉന്നത ഉദ്യാഗസ്ഥർക്കെതിരേ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്ന് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.