തിരുവനന്തപുരം: പ്രണയദിനത്തിൽ പ്രണയികൾക്ക് ഉന്നതവിദ്യാഭ്യാസവും സാമൂഹികനീതിവകുപ്പും കൈകാര്യംചെയ്യുന്ന മന്ത്രി ഡോ.ആർ ബിന്ദുവിന്റെ ഉപഹാരം. ഏറ്റവും ഒടുവിലെഴുതിയ കവിത ഈ പ്രണയദിനത്തിൽ പ്രണയികൾക്കായി ഫേസ്ബുക്കിലൂടെയാണ് മന്ത്രി ബിന്ദു സമർപ്പിച്ചിരിക്കുന്നത്. കവിതയ്ക്കൊപ്പം സ്വന്തം ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്. കവിതയ്ക്കൊടുവിൽ വാലന്റൈൻസ് ഡേ ആശംസകളും മന്ത്രി നേർന്നിട്ടുണ്ട്.
നീ പുലർകാലത്തെ ഇളംകാറ്റാകിൽ
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കിൽ
ഞാനതിൽ ഇളകുന്ന ഓളം
നീ തളിർ തിന്ന് പാടുന്ന കിളി
എങ്കിൽ ഞാൻ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രൻ, എങ്കിൽ
ഞാൻ നറു നിലാവ്
നീ തേൻമാവിലെ മാങ്കനിയെങ്കിൽ
ഞാൻ അതിൽ മധുരം
നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ
ഞാൻ അതിന്റെ മിടിപ്പ്. …
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group