Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    • ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    • വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    • ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വിദ്വേഷ പരാമർശം നടത്തിയ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിന് ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

    തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ, നിരന്തരം അബദ്ധങ്ങളാണ്, അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ പിസി ജോർജിന് സംഭവിക്കുന്നതെന്ന് ഹൈക്കോടതി പരാമർശിച്ചു. നേരത്തെയും പിസി ജോർജിനെതിരെ തിരുവനന്തപുരത്ത് സമാനമായ ഒരു കേസ് രജിസ്റ്റ‌ർ ചെയ്‌തിട്ടുണ്ട്. അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റം ആവർത്തിച്ചത് ഗുരുതര പ്രശ്‌നമായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടെലിവിഷൻ ചർച്ചയ്‌ക്കിടെ പറഞ്ഞതാണ്. തൊട്ടടുത്ത നിമിഷം തന്നെ മാപ്പ് പറഞ്ഞുവെന്നും പിസി ജോർജ് അറിയിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനുള്ള ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു.

    ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    10/06/2025
    ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    10/06/2025
    വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    10/06/2025
    ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    10/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version