Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    • ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- ചാനല്‍ ചർച്ചയില്‍ വിദ്വേഷ പരാമർശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

    മുന്‍ ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോര്‍ജിന്‍റെ പരാമര്‍ശം ഗൗരവതരമാണ്. ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

    കോടതി ഉത്തരവുകള്‍ എല്ലാവരും ലംഘിച്ചാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പി.സി.ജോർജ് പത്തു നാല്‍പ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎല്‍എയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാള്‍ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാമെന്നും കോടതി വ്യക്തമാക്കി.
    ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തില്‍ പറഞ്ഞു പോയതാണ് ജോർജ് എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുൻ ഉത്തരവില്‍ പറയുന്നത്. ഇത് ടെലിവിഷനിലെ ഒരു ചർച്ചക്കിടെ പ്രകോപിതനായപ്പോള്‍ അബദ്ധത്തില്‍ പറ‍ഞ്ഞു പോയതാണ് എന്നും അതിനാല്‍ മുന്‍കൂർ ജാമ്യം നല്‍കണമെന്നും അഭിഭാഷകൻ വാദിച്ചു.
    എന്നാല്‍ ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചർച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ മതസ്പർദ്ധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    10/06/2025
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025
    വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    09/06/2025
    ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version