കൊച്ചി– ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്, അമ്മ എന്നതിനു പകരം മാതാപിതാക്കള്‍ എന്ന് ചേര്‍ക്കാമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്കിയ ഹരജിയില്‍ ജസ്റ്റിന് സിയാദ് റഹ്മാനാണ് വിധി പുറപ്പെടുവിപ്പിച്ചത്.
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ് മാതാപിതാക്കളാണ് ട്രാന്‍സ് ദമ്പതികളായ സിയക്കു സഹദിനും കുഞ്ഞ് ജനിക്കുന്നത്. കോര്‍പറേഷനില്‍ കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ അതില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും മാതാവിന്റെ പേര് സഹദ് എന്നുമാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അച്ഛന്റെയും അമ്മയുടെയും പേരുകള്‍ പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി അനുകൂലമായില വിധി പുറപ്പെടുവിപ്പിച്ചു.