Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    • മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    • ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    • ലൈസന്‍സില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍
    • മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/12/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം : സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കമ്മിറ്റി അംഗം ഉമര്‍ ഫൈസി മുക്കമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹുസൈന്‍ സഖാഫിയെ നാമനിര്‍ദേശം ചെയ്തത്. അഡ്വ. മൊയ്തീന്‍ കുട്ടി പിന്താങ്ങി. റിട്ടേര്‍ണിംഗ് ഓഫീസര്‍ ബിന്ദു വി ആര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. തുടർന്ന് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി.

    മലപ്പുറം കുഴിമണ്ണ, തവനൂര്‍ സ്വദേശിയായ ഹുസൈന്‍ സഖാഫി സമസ്ത മുശാവറ അംഗവും മര്‍കസ് എക്‌സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറുമാണ്. നിലവില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു എ ഇ, ലിബിയ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.
    കേരളത്തിലെ മുസ്ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈന്‍ സഖാഫി മുമ്പ് ആരാധനാലയങ്ങളുടെ സെന്‍സസിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു.
    മര്‍കസ് ശരീഅ കോളേജില്‍ നിന്ന് മത പഠനത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021 ല്‍ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ‘ഇസ്ലാമിക കര്‍മശാസ്ത്രത്തിന് അറബി ഭാഷയില്‍ കേരള പണ്ഡിതര്‍ നല്‍കിയ സംഭാവന’ എന്ന വിഷയത്തില്‍ 2004 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അറബി, ഉറുദു ഭാഷകളില്‍ വിവിധ ഹൃസ്വകാല കോഴ്സുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന സി എസ് മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ മകന്‍ സി എസ് മുഹമ്മദ് മുസ്ലിയാര്‍-കടുങ്ങല്ലൂര്‍ വാചാപ്പുറത്ത് ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ താമരശ്ശേരി അണ്ടോണ സ്വദേശി സീനത്ത്. മക്കള്‍: അമീന്‍ മുബാറക് സഖാഫി, ഹുസ്ന മുബാറക്, അദീബ് മുബാറക്. മരുമക്കള്‍: അബ്ദുറഊഫ് അസ്ഹരി, ജെബിന്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    23/03/2026
    മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    23/03/2026
    ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    23/03/2026
    ലൈസന്‍സില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍
    23/03/2026
    മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് പരിക്ക്
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version